മഞ്ഞുരുകുമ്പോൾ - ഈ
ബുക്കിനു ഒരു വിശേഷണം പറയാൻ പ്രയാസമാണ് കാരണം ഇതിനൊന്നല്ല ഒരായിരം വിശേഷണം ഉണ്ട്
എന്റ്റെ മനസ്സിൽ. എന്നെ എന്നെക്കാൾ അറിയാവുന്ന, കഥകൾ കേൾക്കാനും ഭംഗിയായി പറയാനും അറിയാവുന്ന എന്റ്റെ
കൂട്ടുകാരിയുടെ ആദ്യ പുസ്തകം, അല്ലെങ്കിൽ,
തിരക്കിട്ട ഓഫീസ് ജോലിയും വീട്ടുകാര്യങ്ങളും
ഒരു ജഗ്ഗ്ല്ർന്റ്റെ വൈദ്യിഗ്ദതയോടെ മികച്ച രീതിയിൽ ഒരുമിച്ച് ഓടിച്ചു കൊണ്ട്
പോകുന്ന ഒരു ശരാശരി IT ജീവനക്കാരിയുടെ
സമയം കണ്ടെത്തിയുള്ള സാമൂഹിക ഇടപെടലായാട്ടോ, ഇതുമല്ലെങ്കിൽ തൻ്റെ എഴുത്തിലൂടെ പ്രൊഫ് അച്യുത് ശങ്കർ സർനെ
പോലുള്ളവരുടെ കൗതുകമുണർത്തി ശാസ്ത്രവേദിയുടെ വായനകളരിയിൽ കേൾവിക്കാരെ
ചിന്തിപ്പിച്ചും, പഴയ
"നല്ല" കാലങ്ങിലേക്ക് നടത്തിച്ചും, കുറച്ചു ഈറനണിയിപ്പിക്കുകയും ചെയ്ത ഒരു അത്യുജ്വല്ല
കൃതിയായിട്ടോ, ഇതൊന്നുമല്ലെങ്കിൽ
ഈ തന്റ്റെ ആദ്യ ബുക്കിനു തന്നെ വർഷത്തെ യുവ എഴുത്തുകാരിയ്ക്കുള്ള പ്രൊഫ് ജോസഫ്
മുണ്ടശ്ശേരി അവാർഡ് കരസ്ഥമാക്കിയ എഴുത്തുകാരി Dr. യു ആതിരയുടെ മികച്ച ഒരു സൃഷ്ടി.
ഇതൊക്കെയാണെങ്കിലും,
ഞാൻ ഈ പുസ്തകത്തിന്, ഈ ലേഖനത്തിൽ
കൊടുക്കാനുദ്ദേശിക്കുന്നത് മറ്റൊരു വിശേഷണമാണ് - സുസ്ഥിരത എന്ന വാക്കിനെ
പറ്റി പഠിക്കുന്നതിന് മുമ്പ് തന്നെ സുസ്ഥിരത ജീവിതത്തിൽ അനുനയിച്ചു പോന്ന ഒരു
കുട്ടി, അവൾ വളർന്ന് വലുതായി
മെഷീൻ ലേർണിംഗ് എന്ന അത്യാധുനിക വിദ്യയിൽ PhD സമ്പാദിച്ചപ്പോഴും മറുകയ്യിൽ മുറുക്കെ പിടിച്ച നന്മയും
ആദർശവും ഭാവനയും കുറെയേറെ കഠിനാദ്ധ്വാനവും ചേർന്ന് രൂപമെടുത്ത ഒരു മികച്ച ബുക്ക്.
ശാസ്ത്രവേദയിലെ ചർച്ചയിൽ സൂചിപ്പിച്ചത് പോലെ, എല്ലാ സ്കൂൾ ലൈബ്രറികളിലും തീർച്ചയായും ഇടം
പിടിക്കപ്പെടേണ്ട ഒരു ബുക്ക്, എല്ലാ
കുട്ടിക്കളിലേക്കും എത്തപ്പെടേണ്ട ഒരു ബുക്ക്.
എന്റ്റെ അഭിപ്രായത്തിൽ ഈ
പുസ്തകത്തിന് വായനാക്കാരിൽ ഉളവാക്കാൻ സാധിക്കുന്നത് 3 തരത്തിലുള്ള
പ്രതികരണം ആണ് - influence, inspire , awareness.
COP പുരാവൃത്തം, പ്രകൃതി വിഭവ സംരക്ഷണം, മാലിന്യ നിർമാർജ്ജനം, തുടങ്ങി 7ഓളം വിഷയങ്ങളെ ആസ്പമാക്കി ഏതാനം ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഒരു സ്റ്റഡി ബുക്കോ റെഫെറൻസ് ബുക്കോ എന്നതിൽ ഉപരി Dr. അച്യുത് ശങ്കർ സർ പറഞ്ഞത് പോലെ കഥയും അതിനൊടുവിലെ കാര്യവും പറഞ്ഞുപോകുന്ന ഹിതോപദേശകഥകളായി വിളിക്കാം.
ഈ ബുക്കിൽ നിന്നും
എനിക്ക് ലഭിച്ച അറിവുകളും ആസ്വാദ്യമായ തോന്നിയ നിമിഷങ്ങളും ഏറെയാണ്. അതിൽ ചിലത്
ഇവിടെ പറയാം :
അറിവുകൾ
- കപട വസന്തം (False
spring) എന്ന വിഷയത്തെ പറ്റി ഞാൻ
ആദ്യമായി ഈ ബൂക്കിലൂടെ ആണ് അറിയുന്നത്. ഇതിനിരയാവുന്ന ചിത്രശലഭത്തിന്റ്റെ കഥ ഒരു
നീറ്റലിൽ ആണ് നിർത്തുന്നത്.
- വനവല്കരണം എന്നാൽ,
ചിന്തിക്കാതെയും പഠിക്കാതെയും ചെയ്താൽ
എല്ലായ്പ്പോഴും ഒരു നല്ല ഉദ്യമമായിക്കൊള്ളണമെന്നില്ല എന്ന് കാട്ടിത്തരുന്ന
ലേഖനമാണ് "മഞ്ഞക്കൊന്നയുടെ
കടന്നുകയറ്റം". ഏതു ജോലിയിൽ ഇരിക്കുന്ന ആളാണെങ്കിലും അവർ ഒറ്റയ്ക്കോ കൂട്ടമായോ
എടുക്കുന്ന ഏതൊരു തീരുമാനത്തിനും അതിന്റ്റെ ആഘാതം വിശദമായി പഠിച്ചതിനു ശേഷം മാത്രം
മുന്നോട്ടുപോയില്ലെങ്കിൽ ഉണ്ടാവുന്ന ഭീകരത അതേ പടി വരച്ചു വെച്ചിരിക്കുന്ന
ലേഖനമാണിത്.
- മാലിന്യ
നിർമാർജ്ജനം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണെങ്കിലും, സാധാരണക്കാർ എന്ന നിലയ്ക് ആ മേഖലയിൽ നിലനിൽക്കുന്ന രീതികളെ
പറ്റിയുള്ള ശാസ്ത്രീയമായ പഠനവും അതിന്റ്റെ നടത്തിപ്പിനായി നമുക്ക് എന്ത്
ചെയ്യാനാകുമെന്ന കാര്യവും പറയുന്ന ലേഖനമാണ് "പൊന്നു വിളയുന്ന
പാഴ്കൂപ്പകൾ".
- വർത്തുള (circularity)
എന്ന രസകരമായ ആശയത്തെപ്പറ്റി പ്രതിപാദിക്കുന്ന
ലേഖനമാണ് "കുപ്പത്തൊട്ടിയിലെ മാണിക്ക്യം", ഇത് ജീവിതത്തിൽ പകർത്തി Circular economy അഥവാ Shared Economy നമുക്ക് തന്നെ എങ്ങനെ സാധ്യമാക്കാമെന്ന് ഈ ലേഖനത്തിൽ ഞാൻ
പഠിച്ചു.
- 'ഒരു ഹരിത സദ്യ'
- ശാസ്ത്രവേദി സംഘടിപ്പിച്ച വായനയിൽ ഏറെ
പ്രശംസപിടിച്ചു പറ്റിയ കൃതിയാണിത്. പണ്ടത്തെ മുത്തശ്ശിമാരെയും
കൂട്ടുകുടുംബങ്ങളെയുമാണ് ഈ കഥ പലരെയും
ഓർമപ്പെടുത്തിയതെങ്കിൽ എന്നെ ഇത് സ്പർശിച്ചത് മറ്റൊരു തലത്തിലാണ് - 12
ഹരിത
രസതന്ത്ര തത്വങ്ങൾ, അവയുടെ
വ്യാവസായിക ഉപയോഗത്തിന് പുറമെ നമ്മുടെ വീടുകളിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു
കാട്ടി തന്ന ഒരു കൃതി. പരമ്പരാഗത രീതികളിൽ ഇവ ഒളിച്ചു കിടക്കുന്നതിന്റ്റെ
പൊരുളിലേക്ക് തുറന്ന് കാട്ടുന്ന ഒരു കഥ.
- Gross Happiness Index ആസ്പദമാക്കി മുൻപന്തിയിൽ ഉള്ള രാജ്യമായ ഭുട്ടാൻറ്റെ മനോഹാരിത
നമുക്കെല്ലാർക്കും സുപരിചിതമാണല്ലോ. എന്നാൽ അവിടം Carbon negative ആയി തുടരാൻ നേരിടേണ്ടി വരുന്ന വെല്ലുവിളികളും
അതിനു പറ്റിയ നിർദേശങ്ങളുമൊക്കെ ഉൾകൊള്ളിക്കുന്ന ഒരു ചെറിയ എന്നാൽ മനോഹരമായ
ലേഖനമാണ് "ഭൂട്ടാൻ എന്ന ഹരിതരാജധാനി"
- ഹരിത ഹേമം ജൈവ
ഇന്ധന മുന്നേറ്റം - ഈ ലേഖനം എനിക്ക് നൽകിയ അറിവുകൾ ഏറെ - കരിമ്പ്, ചോളം എന്നീ ധാന്യങ്ങൾ പുളിപ്പിച്ചു സാധാരണ
പെട്രോളിനോടൊപ്പം യോജിപ്പിച്ചു വാഹന ഇന്ധനമായി ഉപയോഗിക്കുമ്പോൾ കാർബൺ വിസരണം
കുറയ്ക്കാനാകുന്നു. ഇന്ത്യയിൽ ഇതിൻറ്റെ മുന്നേറ്റവും ethanol blended
programഇൻറ്റെ സമാരംഭവും ജിഎം
ഉച്ചകോടിയിൽ ഡൽഹി ഡിക്ലറേൻഷൻന്റ്റെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ട 'ഗ്ലോബൽ ബയോ ഫ്യൂൽ അല്ലിയൻസ് വഴി ഇന്ത്യ
കൈവരിച്ച നേട്ടത്തിനെയും ഒകെ പറ്റി ഞാൻ ഈ ലേഖനത്തിലൂടെ വളരേ വിശദമായി
മനസ്സിലാക്കി.
- ഒരു fantasy
കഥയുടെ സഹായത്തോടെ പെട്ടന്ന് ഗ്രഹിക്കാൻ
പ്രയാസമേറിയ കാർബൺ ക്രെഡിറ്റിനെ പറ്റിയും അതിന്റ്റെ ദീര്ഘകാലാടിസ്ഥാനത്തിലുള്ള
പ്രശ്നങ്ങളും അവയുടെ പരിഹാരവുമൊക്കെ സിമ്പിൾ ആയി പറഞ്ഞു തരുന്ന ലേഖനം 'ഇരുണ്ട ഇടനാഴിയിലെ മായാനിക്ഷേപങ്ങൾ'
- ഹോട്ടൽ
തീന്മേശകളിൽ പലപ്പോഴും വാങ്ങുന്ന അളവ് കഴിച്ചു തീർക്കാൻ പാടുപെടുന്ന ഒടുവിൽ അത്
പാഴാക്കിക്കളയുന്ന എന്നെ പോലുള്ളവർക്കുള്ള ഒരു താകീതാണ് "എന്റ്റേയും
നിൻറ്റേയും നെന്മണി" എന്ന ലേഖനം. വേണ്ടത് എടുക്കു എടുത്തത് കഴിക്കു എന്ന
ആപ്തവാക്യത്തിന്റ്റെ അർത്ഥവും വ്യാപ്തിയും വ്യക്തമാക്കിത്തരുന്ന ഒരു ലേഖനം.
- Food traceability എന്ന ആശയം ഞാൻ
അറിഞ്ഞത് "പരിസ്ഥിതി സൗഹൃദ ഭക്ഷണരീതി' എന്ന ലേഖനത്തിലൂടെയാണ്. നാം കഴിക്കുന്ന ഭക്ഷണം എന്ത് എങ്ങനെ
എവിടെ നിന്ന് വരുന്നുവെന്നും അതിനാൽ ഈ ഭൂമിക്കുണ്ടാകാവുന്ന പ്രത്യാഘാതവും നമുക്ക്
തന്നെ മനസിലാക്കാൻ പറ്റുന്ന പ്രക്രിയ. ഇതിലെ Blockchain പരമാർശമാണ് personally എനിക്ക് ഇഷ്ടമായത്.
- 'ചിത്രഗുപ്തൻറ്റെ
കണക്കുപുസ്തകം' - മൂന്നാർ പോകുന്ന
വഴിക്കു കാട്ടിലൂടെ പോകുകുമ്പോളുള്ള യാത്രയിൽ റോഡിൻറ്റെ ഇരുവശത്തായി കാണുന്ന
ഗ്രാസ് ലാൻഡ്സ് അഥവാ pastures ഓർക്കുമ്പോൾ
തന്നെ സുഖം തരുന്ന കാഴ്ചയാണ്. നോക്കെത്താദൂരത്തോളം നീളുന്ന പച്ച പുൽമേടുകൾ,
ഇടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന നീർച്ചാലുകൾ,
അങ്ങിങ്ങായി പെറുക്കിയിട്ടത് പോലെ ഉരുളൻ
പാറക്കല്ലുകൾ ഓർക്കാനും കാണാനും വാതോരാതെ വിവരിക്കാനും ഏറെ ഇഷ്ടമുള്ള വിഷയമാണ്.
പക്ഷെ ആ ഭംഗിക്ക് പുറകിലുള്ള ആഘാതവും പ്രത്യാഘാതവും വനനശീകരണവും വെള്ളം പാഴാക്കൽ
തുടങ്ങിയ വസ്തുതകളും തുറന്നു കാട്ടി എന്റ്റെ കണ്ണ് തുറപ്പിച്ച ഒരു ലേഖനമായിരുന്നു
ഇത്. ആ പുല്മേടുകൾക്ക് ഒരു പക്ഷെ എന്റ്റെ മനസ്സിൽ ഭംഗി അൽപ്പം കുറഞ്ഞതായി ഒരു
തോന്നൽ.
ആസ്വാദനം
എല്ലാ ലേഖനങ്ങളുടെയും
തുടക്കത്തിലേ കഥകൾക്ക് നല്ല ഭംഗിയാണ്. നേരിട്ട് കാണുന്നത് പോലെ അനുഭവം തരുന്ന
എഴുത്താണ് ആതിരയുടേത്. എല്ലാ കഥകളും അത് കൊണ്ട് തന്നെ എല്ലാപ്രായക്കാർക്കും ഒരു
പോലെ ആസ്വാദ്യമാണ്. അതിൽ എന്നെ ഒരുപാട് ആകർഷിച്ച ഒരു വാക്യം - "അംബരചുംബികളായ
കെട്ടിടങ്ങളുടെയും കോൺക്രീറ്റ് തറകുളടെയും ഇടയിൽ പെട്ട് തന്റ്റെ നിർഗ്ഗള പ്രവാഹം
നിഷേധിക്കപ്പെട്ട തെളിനീർ നിശ്ചലമായ നിസംഗതയിൽ നാശം വിതയ്ക്കുന്നു" Urban
Flooding അഥവാ നഗര വെള്ളപൊക്കം
എന്ന പ്രതിഭാസത്തിനെ ഇതിനേക്കാൾ മനോഹരമായ് സൗന്ദര്യത്തോടെ അതിൻറ്റെ ഭീകരത
വിവരിക്കാൻ മറ്റൊരു രീതിയിലുമാവുമെന്ന് എനിക്ക് തോന്നുന്നില്ല.
ആതിരയുടെ ക്രിയാത്മകതയുടെ മകുഡോദാഹരണമായി പറയേണ്ടത് 'സ്വസ്തിയുടെ സ്വര്ണചിമിഴ്' എന്ന ലേഖനത്തെയാവും. ശാസ്ത്രവും സാഹിത്യവും ഒന്നിച്ചു ചേർന്ന് വേർതിരിവില്ലാതെ കളിയാടുന്ന ഒരു കഥ.
നിർദ്ദേശം
- ഈ ബുക്ക് സാധാരണക്കാർക്കു കുറച്ചു കൂടെ ആസ്വാദ്യമാക്കുവാൻ ഇതിന്റെ ഭാഷയുടെ കട്ടി ചിലയിടങ്ങളിൽ അല്പം കുറയ്ക്കാമായിരുന്നു എന്ന് പലയിടത്തും അനുഭവപ്പെട്ടു.
- ചില വരികളുടെ നീളം കൂടിയതിനാൽ ഒടുവിൽ അർത്ഥം മനസ്സിലാക്കാൻ വീണ്ടും വീണ്ടും വായിക്കേണ്ടതായി വന്നു.
ഈ ബുക്ക് കൂടുതൽ കൈകളിൽ എത്തണമെന്നുള്ള ആഗ്രഹമുള്ള ഒരു വായനക്കാരി എന്ന നിലയിൽ എനിക്ക് പറയാനുള്ളത് 2 കാര്യങ്ങൾ
- ഇത് തുടക്കം
മാത്രമാണ്. ദൂരം ഇനിയും ഒരുപാടുണ്ട്.
- ഈ ബുക്കിന്റ്റെ
ഇംഗ്ലീഷ് തർജ്ജമയും ഓഡിയോ വേർഷനും റിലീസ് ആക്കേണ്ടത് ഒരു ആവശ്യകതയാണ്.
