ബഷീറിൻറ്റെ മാന്ത്രികത നിലനിർത്തുന്ന നോവൽ. ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് വളരേ ഗൗരവമേറിയ ഒരു വിഷയമാണെങ്കിലും, ബേപ്പൂർ സുൽത്താൻറ്റെ സ്വതവേ ഉള്ള നർമ്മത്തിൽ ചാലിച്ച കഥപറച്ചിലിലൂടെ ഒരേ സമയം കണ്ണു തുറപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്യിക്കുന്ന കഥകൾ. ആനമക്കാരിന്റ്റെ പുന്നാര മോടെ മോളായ കുഞ്ഞിപാത്തുമ്മയുടെ , കഥ. കുഞ്ഞിപ്പാത്തുമ്മയും ഉമ്മയും ബാപ്പയും പ്രതാപത്തിൽ വാണ കാലവും അതെല്ലാം പോയി തെരുവിൽ ഇറങ്ങിയ കാലവും കുഞ്ഞിപ്പാത്തുമ്മയുടെ കരളിൽ പ്രണയത്തിന്റ്റെ വേദന പടർന്നതുമൊക്കെ ചേർന്നു കുറേ കുഞ്ഞി കഥകൾ കോർത്തിണക്കി ഇമ്മിണി ബല്ല്യ ഒരു കഥ. ഖുറാനിൽ നിപുണയായ കഥാനായിക അവളുടേ ജീവിതാനുഭവങ്ങളെ പുരാണങ്ങളിലെ എടുമായി തട്ടിച്ചു നോക്കുന്നത് വായനക്കാർക്ക് രസകരമായ ഒരു സംഗതിയായി തോന്നി.
ഭാഷ ശൈലി മനസിലാക്കാനുള്ള ബുദ്ധിമുട്ടു കാരണം വളരെ ശ്രദ്ധയോടെ വായിക്കണമെന്നതൊഴിച്ചാൽ ഈ പുസ്തകം എനിക്ക് വളരെ ഇഷ്ടമായി. ബഷീർ എന്ന കഥാകൃത്തിലുപരി ബഷീർ എന്ന മനുഷ്യനോട് ഒരുപാട് ബഹുമാനം തോന്നി. അന്നത്തെ കാലത്തു സാമൂഹികമായി നിലനിൽന്നു പോന്നിരുന്ന ചില സമ്പ്രദായങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളുടെ രീതികൾ - ഉദ്ദാഹരണത്തിനു "സ്ത്രീകൾ ഒരു പ്രായം കഴിഞ്ഞാൽ വിവാഹം കഴിച്ചു ഭർത്താവിനെ അനുസരണ കാണിച്ചു കഴിയുക" എന്നിവയൊക്കെ അദ്ദേഹം തൊട്ടു പോകുന്നുണ്ട്, ഒരു കണ്ണു തുറപ്പെന്നോണം. അതെ പോലെ കുഞ്ഞിപാത്തുമ്മയുടെ കരളിലെ വേദന - പ്രണയമെന്ന വികാരം - ഇഷ്ടമുള്ളയാളുടെ വിളിയിൽ പെണ്മനസ്സിൽ വരുന്ന ചാഞ്ഞാട്ടത്തെ ഇതിലും മനോഹരമായ വിവരിക്കാൻ മറ്റൊരു സ്ത്രീയ്ക്കാവുമോ എന്ന് തന്നെ സംശയമാണ്.
എന്നെ ഏറെ ആകര്ഷിച്ച കുറച്ചു കഥ സന്ദർഭങ്ങൾ ചുവടെ :
- കാറ്റ് വീശി ഇല വീണില്ല - സ്വർഗത്തിൽ സ്ഥിതി ചെയ്യുന്ന ഷാജ്‌റാത്ത് മുൻതാഹാ എന്ന മഹാവൃക്ഷത്തിൽ എല്ലാ ജീവജാലങ്ങളുടെയും പേരിൽ ഒരു ഇലയുണ്ടത്രേ. കാറ്റടിക്കുമ്പോൾ ചില ഇലകൾ വീഴും, ആ ഇലയിൽ പേരുള്ളയാൾ മരിക്കും.
- ഉപ്പയും ഉമ്മയും കുഞ്ഞിപ്പാത്തുമ്മയും വീട് വിട്ടിറങ്ങുന്ന സാഹചര്യം "ലോകത്തിനൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ അവരുടെ ഭൂതം വർത്തമാനവും ഭാവി പോയിരിക്കുന്നു. എന്നാലും നിലാവെളിച്ചത്തിൽ നദിയും മണൽപുറവും തെളിഞ്ഞുകിടക്കുന്നു. ആളുകൾ കുളിക്കുന്നു....മണൽപുറത്തു ചിലർ ഇരിക്കുന്നു, ചിരിച്ചുല്ലസിച്ചു വേദി പറയുന്നു. ലോകത്തിനൊന്നും സംഭവിച്ചിട്ടില്ല"

No comments:
Post a Comment